സ്വര്‍ണവില കുതിക്കുന്നു.... പവന് 42,000 രൂപയിലെത്തി, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍
കേരളത്തില്‍ സ്വര്‍ണവില പവന് 480 രൂപകൂടി 42,000 രൂപയിലെത്തി. വ്യാഴാഴ്ച രണ്ടുതവണ വില കൂടി 41,520 രൂപയായിരുന്നു. 5250 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഓഗസ്റ്റില്‍മാത്രം പവന് 1840 രൂപകൂടി.
ദേശീയ വിപണിയില്‍ രണ്ടുദിവസംകൊണ്ട് 1000 രൂപയുടെ വര്‍ധനവാണുണ്ടായത്. 10ഗ്രാം (24കാരറ്റ്) സ്വര്‍ണത്തിന്റെ വില 56,143 രൂപ നിലവാരത്തിലാണ്.ദിനം പ്രതി ഉയരുന്ന സ്വര്‍ണവിലയില്‍ പകച്ച് സാധാരണക്കാര്‍. ചിങ്ങമാസമെത്തുന്നതോടെ കല്യാണതിരക്കേറും. കോവിഡിന്റെ പശ്ചാത്തലത്തില്‍ നെട്ടോട്ടമോടുന്ന സാധാരണക്കാര്‍ക്ക് സ്വര്‍ണവില വര്‍ദ്ധനവ് താങ്ങാവുന്നതിലുമപ്പുറമാകുകയാണ്. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 2,068.32 ഡോളറിലെത്തി. ഒരുവേള 2,072.50 ഡോളര്‍ നിവാരത്തിലെത്തിയെങ്കിലും നേരിയതോതില്‍ കുറവുണ്ടായി.
https://www.facebook.com/Malayalivartha