പാചക വാതക സബ്‌സിഡി ബാധ്യതയില്‍നിന്ന് ഒഎന്‍ജിസിയെയും ഓയില്‍ ഇന്ത്യയെയും ഒഴിവാക്കി
രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികളായ ഒഎന്‍ജിസിയെയും ഓയില്‍ ഇന്ത്യയെയും പാചക വാതക സബ് സിഡി ബാധ്യതയില്‍നിന്ന് ഒഴിവാക്കി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സബ്‌സിഡി ഭാരം പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് ഓയില്‍ സെക്രട്ടറി സൗരഭ് ചന്ദ്ര വ്യക്തമാക്കി.
2014 ഒക്ടോബറില്‍ ഡീസല്‍ വിലനിയനന്ത്രണം നീക്കിയതിനുശേഷം എല്‍പിജിക്കും മണ്ണെണ്ണയ്ക്കും മാത്രമായി സബ് സിഡി പരിമിതപ്പെടുത്തിയിരുന്നു. അതുവരെ സബ്‌സിഡിയുടെ ഒരുഭാഗം ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ, ഗെയില്‍ തുടങ്ങിയ കമ്പനികള്‍തന്നെയാണ് വഹിച്ചിരുന്നത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 5,324 കോടി രൂപയാണ് ഇന്ധന സബ് സിഡിയിനത്തില്‍ സര്‍ക്കാരിന്റെ ബാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha