ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.... 227 പോയന്റാണ് സെന്‍സെക്സിലെ നഷ്ടം, 38,179ലാണ് വ്യാപാരം
നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 11300ന് താഴെയെത്തി. 227 പോയന്റാണ് സെന്‍സെക്സിലെ നഷ്ടം. 38,179ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 62 പോയന്റ് നഷ്ടത്തില്‍ 11,259ലുമാണ്. ബിഎസ്ഇയിലെ 493 ഓഹരികള്‍ നേട്ടത്തിലും 600 ഓഹരികള്‍ നഷ്ടത്തിലുമാണ്. 56 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്.
ടെക് മഹീന്ദ്ര, എസ്ബിഐ, എംആന്‍ഡ്എം, ടിസിഎസ്, മാരുതി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. എച്ച്സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, ടൈറ്റാന്‍, പവര്‍ഗ്രിഡ്, എന്‍ടിപിസി, ഒഎന്‍ജിസി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha