ഓഹരി സൂചികകളില്‍ മുന്നേറ്റം
നഷ്ട ദിനങ്ങള്‍ക്കൊടുവില്‍ ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 214.09 പോയിന്റ് ഉയര്‍ന്ന് 27,890.13ലും നിഫ്റ്റി 51.95 പോയിന്റ് നേട്ടത്തില്‍ 8,429.70ലുമാണ് ക്ലോസ് ചെയ്തത്. ബാങ്കിങ്, മൂലധന ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ ദിവസം 8.8 ശതമാനം നഷ്ടമുണ്ടായ സണ്‍ ഫാര്‍മ ഓഹരികള്‍ ഇന്നലെ 1.64 ശതമാനം നേട്ടത്തിലാണ് വ്യാപാരം നടത്തിയത്.
എച്ച്.യു.എല്‍., ഹീറോ മോട്ടോകോര്‍പ്, എല്‍ ആന്‍ഡ് ടി, ആക്‌സിസ് ബാങ്ക് എന്നിവ നേട്ടത്തിലും വിേപ്രാ, ഒ.എന്‍.ജി.സി., എസ്.ബി.ഐ., ടാറ്റ മോട്ടോര്‍സ് എന്നിവയുടെ വ്യാപാരം നഷ്ടത്തിലുമായിരുന്നു.
https://www.facebook.com/Malayalivartha