ഓലയുടെ സേവനം ഇനി കേരളത്തിലും
മുന്‍നിര ടാക്‌സി സേവന ദാതാക്കളായ ഓല കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി. മൊബൈല്‍ ആപ്ലിക്കേഷനായ \'ഓല\' കൊച്ചിയിലാണ് ആദ്യം സേവനം തുടങ്ങിയിരിക്കുന്നത്. ഓല ആപ് ഉപയോഗിച്ച് വീട്ടിലിരുന്നു തന്നെ ടാക്‌സികള്‍ ബുക്ക് ചെയ്യാനാകും. ബുക്കിങ് പൂര്‍ത്തിയായാല്‍ െ്രെഡവറുടെ പേരും ഫോണ്‍ നമ്പറും ലഭിക്കും. വാഹനം എവിടെയാണെന്ന് ട്രാക്ക് ചെയ്യാനും ആപ്ലിക്കേഷനില്‍ സൗകര്യമുണ്ടാകും.
500 ടാക്‌സികളാവും തുടക്കത്തില്‍ ഓലയുടെ കീഴില്‍ സേവനം നല്‍കുക. ആറു മാസം കൊണ്ട് ഇത് 1200 ആയി ഉയര്‍ത്തുമെന്ന് ഓല മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ആനന്ദ് സുബ്രഹ്മണ്യം പറഞ്ഞു.
ആദ്യ രണ്ട് കിലോമീറ്ററിന് 49 രൂപ നിരക്കില്‍ \'ഓല സെഡാന്‍\' ലഭ്യമാകും. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 12 രൂപയാണ് നിരക്ക്. ഓല മിനിയും കോംപാക്ടും ആദ്യ രണ്ട് കിലോമീറ്റര്‍ വരെ 49 രൂപയായിരിക്കും. തുടര്‍ന്നുള്ള ഓരോ കിലോ മീറ്ററിന് 10 രൂപ വീതം നല്‍കണം. ഓല മണി വാലറ്റ് റീചാര്‍ജ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രീ പെയ്ഡ് സൗകര്യവും ലഭ്യമാണ്. 100 നഗരങ്ങളിലായി ഓല ആപ്പില്‍ 1,00,000 വാഹനങ്ങളാണ് സര്‍വീസ് നടത്തുന്നത്. 04843355335 എന്ന നമ്പറിലും ആവശ്യക്കാര്‍ക്ക് ക്യാബ് ബുക്ക് ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha