തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്സ് 197 പോയന്റ് നേട്ടത്തില്‍ 38,725ലും നിഫ്റ്റി 55 പോയന്റ് ഉയര്‍ന്ന് 11441ലുമാണ് വ്യാപാരം
തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 197 പോയന്റ് നേട്ടത്തില്‍ 38,725ലും നിഫ്റ്റി 55 പോയന്റ് ഉയര്‍ന്ന് 11441ലുമാണ് വ്യാപാരം നടക്കുന്നത്.ബിഎസ്ഇയിലെ 1261 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 494 ഓഹരികള്‍ നഷ്ടത്തിലുമാണ്. 67 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.
അദാനി പോര്‍ട്സ്, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ഐടിസി, എംആന്‍ഡ്എം, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. എച്ച്സിഎല്‍ ടെക്, യുപിഎല്‍, ഗ്രാസിം, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha