ഗള്‍ഫ്, മാലി മേഖലയിലേക്ക് കൂടുതല്‍ സര്‍വീസിനായി സ്‌പൈസ് ജെറ്റ് ഒരുങ്ങുന്നു
പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന സ്‌പൈസ് ജെറ്റ് ഗള്‍ഫ് മേഖലയിലേക്കും മാലിയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നതിന് പദ്ധതിയിടുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ (സിയാല്‍) കമ്പനിയുടെ അന്താരാഷ്ട്ര സര്‍വീസുകളുടെ ഹബ്ബാക്കിയാവും കൂടുതല്‍ സര്‍വീസ് നടത്തുകയെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.
കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളുകളിലും മാലിയിലും ഒട്ടേറെ പേര്‍ ജോലിക്കായി പോകുന്നുണ്ട്. മുംബൈ വഴിയും മറ്റുമാണ് കൂടുതല്‍ പേരും ഇപ്പോള്‍ യാത്ര ചെയ്യുന്നത്. ഇതൊഴിവാക്കി ഇവര്‍ക്ക് ചെലവുകുറഞ്ഞ യാത്രാ മാര്‍ഗം ഒരുക്കി നല്‍കുക കൂടി ഇതിലൂടെ ലക്ഷ്യമിടുന്നു. ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ദുബായിക്കു പുറമെ മസ്‌കറ്റ് പോലുള്ള സ്ഥലങ്ങളും പരിഗണനയിലുണ്ട്.
ഇന്ത്യയിലെ മറ്റു നഗരങ്ങളില്‍ നിന്ന് കൊച്ചി വഴി മാലിക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനാണ് മറ്റൊരു പദ്ധതി. നിലവില്‍ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, പുണെ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്ന് കമ്പനി സര്‍വീസ് നടത്തുന്നുണ്ട്.
ചെലവു കുറഞ്ഞ വിമാനക്കമ്പനികളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് നിലവില്‍ കേരളത്തില്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നത്. തിരുവനന്തപുരം ഹബ്ബ് വഴിയാണിത്.
https://www.facebook.com/Malayalivartha