ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 303 പോയന്റ് നേട്ടത്തില്‍ 38,523ലും നിഫ്റ്റി 92 പോയന്റ് ഉയര്‍ന്ന് 11404ലിലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 303 പോയന്റ് നേട്ടത്തില്‍ 38,523ലും നിഫ്റ്റി 92 പോയന്റ് ഉയര്‍ന്ന് 11404ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1581 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 401 ഓഹരികള്‍ നഷ്ടത്തിലുമാണ്. 83 ഓഹരികള്‍ക്ക് മാറ്റമില്ല. ഏഷ്യന്‍ വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.
പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ഗ്രാസിം, യുപിഎല്‍, മാരുതി സുസുകി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം നേട്ടത്തിലാണ്. പിന്‍ബി, ഇന്ത്യ ബുള്‍സ് ഹൗസിങ്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പടെ 51 കമ്പനികളാണ് വെള്ളിയാഴ്ച ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്.
"
https://www.facebook.com/Malayalivartha