ഓഹരി വിപണിയില്‍ നേട്ടം... സെന്‍സെക്സ് 216 പോയന്റ് നേട്ടത്തില്‍ 39,330ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 11,621ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 216 പോയന്റ് നേട്ടത്തില്‍ 39,330ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 11,621ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1277 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 518 ഓഹരികള്‍ നഷ്ടത്തിലുമാണ്. 84 ഓഹരികള്‍ക്ക് മാറ്റമില്ല.
ആക്സിസ് ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, സിപ്ല, സണ്‍ ഫാര്‍മ, ഐഒസി, എസ്ബിഐ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha