വിക്കിപേ പദ്ധതിയുമായി മുത്തൂറ്റ് ഫിനാന്‍സ്
അമേരിക്കയിലുളള ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ വിക്കിപേ എന്ന യു.എസ് ഇന്ത്യ പേമെന്റ് കോറിഡോര്‍ സംവിധാനവുമായി മുത്തൂറ്റ് ഫിനാന്‍സ്. ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്കും 8,000ത്തിലധികം ക്യാഷ് പിക്കപ്പ് കേന്ദ്രങ്ങളിലേക്കും വിക്കിപേ പ്ലാറ്റ്‌ഫോമിലൂടെ പണം അയയ്ക്കാം. മുത്തൂറ്റ് ഗ്രൂപ്പും അമേരിക്കയിലെ വിക്കി ടെക്‌നോളജീസുമായി ചേര്‍ന്നാണ് യു.എസ് ഇന്ത്യ പേയ്‌മെന്റ് കോറിഡോറായ വിക്കിപേ പ്‌ളാറ്റ്‌ഫോം ആരംഭിക്കുന്നതെന്ന് മൂത്തൂറ്റ് ഗ്രൂപ്പ് സി.ജി.എം കെ.ആര്‍. ബിജിമോന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ സംരംഭത്തിലൂടെ മൂത്തൂറ്റിന്റെ പണം കൈമാറാനുള്ള സേവനങ്ങള്‍ അമേരിക്കയിലെ 49 സംസ്ഥാനങ്ങളിലേക്കാണ് വ്യാപിപ്പിക്കുന്നത്. ഫെഡറല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ആദ്യ അഞ്ച് ഇടപാടുകള്‍ സൗജന്യമായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha