സ്വര്‍ണവിലയില്‍ ഇടിവ്... പവന് 400 രൂപയുടെ കുറവ്
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്.. പവന് ഒറ്റയടിക്ക് 400 രൂപകുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് 26ന് പവന് വില 38,000 രൂപയിലെത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം 240 രൂപവര്‍ധിച്ച് 38,240 രൂപയുമായി. തുടര്‍ന്നാണ് പവന് 400 രൂപയുടെ ഇടിവുണ്ടായത്.
ഇതോടെ ഏറ്റവും ഉയര്‍ന്ന നിലാവരമായ 42,000 രൂപയില്‍നിന്ന് സ്വര്‍ണവിലയില്‍ 17 ദിവസംകൊണ്ട് 4,160 രൂപയുടെ കുറവുണ്ടായി.ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,929.94 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha