ആപ്പിളിന്റെ അറ്റാദായത്തില്‍ 33 ശതമാനം വര്‍ധനവ്
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ആപ്പിളിന്റെ അറ്റാദായം 1360 കോടി ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയത്തുണ്ടായ ലാഭത്തേക്കാള്‍ 33 ശതമാനമാണ് വര്‍ധന. ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസത്തില്‍മാത്രം 6.1 കോടി ഐഫോണുകളാണ് വിറ്റഴിഞ്ഞത്.
വരുമാനത്തില്‍ 27 ശതമാനമാണ് വര്‍ധനവുണ്ടായത്. കഴിഞ്ഞവര്‍ഷം ഇതേസമയം 5801 കോടിയായിരുന്നു വരുമാനം. ചൈനയിലെ ഐ ഫോണ്‍ വില്പനയമാണ് ആപ്പിളിന് റെക്കോഡ് നേട്ടമുണ്ടാക്കിക്കൊടുത്തത്. 1680 കോടി ഡോളറാണ് ചൈനയില്നിന്നുമാത്രമുള്ള വരുമാനം.
https://www.facebook.com/Malayalivartha