ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 542 പോയന്റ് താഴ്ന്ന് 38,448ലും നിഫ്റ്റി 158 പോയന്റ് നഷ്ടത്തില്‍ 11,368ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 542 പോയന്റ് താഴ്ന്ന് 38,448ലും നിഫ്റ്റി 158 പോയന്റ് നഷ്ടത്തില്‍ 11,368ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 185 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1150 ഓഹരികള്‍ നഷ്ടത്തിലുമാണ്. 52 ഓഹരികള്‍ക്ക് മാറ്റമില്ല.
അദാനി പോര്‍ട്സ്, ഹിന്‍ഡാല്‍കോ, കൊട്ടക് മഹീന്ദ്ര, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐടിസി, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ഭാരതി ഇന്‍ഫ്രടെല്‍, ബ്രിട്ടാനിയ, സിപ്ല, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
L
https://www.facebook.com/Malayalivartha