നിർമല സീതാരാമൻ വൻ പരാജയം ?
അമേരിക്കൻ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെയും രാഷ്ട്രീയ വ്യവസ്ഥയെയും തുലനം ചെയ്തുകൊണ്ട് വളരെ പ്രശസ്തമായ ഒരു ആപ്തവാക്യം ഉണ്ട്, 'ബ്രിട്ടന്റെ മുൻകാല പ്രതിഭകളെ കണ്ടെത്തണമെങ്കിൽ ഹൈ ഗേറ്റ് സെമിത്തേരിയിൽ ചെന്നാൽ മതി'യെന്ന്. ബ്രിട്ടൻ ലോകത്തിനു സംഭാവന ചെയ്ത എല്ലാ പ്രതിഭകളുടെ ശവകൂടീരമാണ് ഹി ഗേറ്റ് സെമിത്തേരിയിൽ ഉള്ളത്.
അതേസമയം അമേരിക്കയെ പറ്റി തത്തുല്യമായി പറയുന്നത് അമേരിക്കയിലെ ജീവിച്ചിരിക്കുന്ന പ്രതിഭകളെ കാണണമെങ്കിൽ അമേരിക്കൻ സെനറ്റിൽ ചെന്നാൽ മതിയെന്നാണ്. ഏറ്റവും ശക്തമായ നിയമ നിർമാണ സഭയാണ് അമേരിക്കൻ സെനറ്റ്. ഇതിന്റെ സവിശേഷത എന്നാൽ അമേരിക്കയിലെ 50 സ്റ്റേറ്റുകൾക്കും ഒരേ റെപ്രസെന്റേഷനുകളാണ് അമേരിക്കൻ സെനറ്റിൽ ഉള്ളത്. അമേരിക്കയിലെ ഓരോ സ്റ്റേറ്റിനും അമേരിക്കൻ സെനറ്റിൽ രണ്ടു ജനപ്രതിനിധികൾ മാത്രമാണുള്ളത്. അമേരിക്കൻ സെനറ്റിന്റെ അംഗീകാരമാണ് അമേരിക്കൻ പ്രസിഡന്റ് എടുക്കുന്ന സുപ്രധാന തീരുമാനങ്ങൾക്കും നിർണായക പങ്കു വഹിക്കുന്നത്. എല്ലാ കാര്യങ്ങളിലും അമേരിക്കൻ സെനറ്റർമാർക്ക് നിർണായക പങ്കാണ് ഉള്ളത്. സ്വാഭാവികമായും അമേരിക്കൻ സെനറ്ററുമാരാണ് അമേരിക്കൻ പ്രെസിഡന്റുമാരായി മാറിവരാറുള്ളത്. സമർഥരായ സെനറ്റർമാരിൽ നിന്നാണ് ജനം പ്രെസിഡന്റിനെ കണ്ടെത്തുന്നത്.
ആ ഒരു ചിത്രം നമ്മൾ ഇന്ത്യയിലേക്ക് എടുത്തുകഴിഞ്ഞാൽ, ഇന്ത്യയിലെ ധനകാര്യ വകുപ്പ് മന്ത്രിമാരിലാണ് പലപ്പോഴും നാം ഇന്ത്യയുടെ പ്രെസിഡന്റിനെ കണ്ടെത്തുന്നത്. ഇന്ത്യയുടെ ആദ്യത്തെ ധനകാര്യമന്ത്രിയായിരുന്ന ഷൺമുഖം ഷെട്ടി മുതൽ, അടുത്തതായി മലയാളിയായ ജോൺ മത്തായി മുതൽ തുടങ്ങി അരുൺ ജെയ്‌റ്റിലി വരെയുള്ളവർ വരെയുള്ള കാലഘട്ടം എടുത്തു നോക്കിയാൽ, പ്രത്യേകിച്ച് ഭരണ കക്ഷിയുടെ നേതൃത്വത്തിലുള്ള പ്രധാനമന്ത്രി കഴിഞ്ഞാൽ രണ്ടാമത്തെ പ്രതിഭയാണ് കരുത്തുള്ള രാഷ്ട്രീയ നേതാക്കന്മാരാണ് ഇന്ത്യയുടെ ധനകാര്യമന്ത്രിമാരാകുന്നത്. ഇന്ദിരാ ഗാന്ധി ഉൾപ്പെടെയുള്ളവർ ഇന്ത്യയുടെ ധനകാര്യ മന്ത്രി ആയിട്ടുണ്ട്. മൊറാർജി ദേശായി, മൻമോഹൻ സിംഗ്, പ്രണബ് കുമാർ മുഖർജി , വെങ്കിട്ടരാമൻ, സി. സുബ്രഹ്മണ്യൻ എന്നിവരും ഉദാഹരണമാണ്. ധനകാര്യ മന്ത്രിമാരാണ് ഇന്ത്യയിൽ സുപ്രധാന പങ്ക് വഹിക്കുന്നത്. രോഗം ബാധിച്ച് അവസാന നിമിഷം പോലും അരുൺ ജെയ്‌റ്റിലി ധനകാര്യമന്ത്രി എന്ന തന്റെ ചുമതല വളരെ നല്ല രീതിയിൽ ഉപയോഗിച്ചു.
പക്ഷെ ഇപ്പോൾ കാര്യങ്ങൾ നമ്മൾ വിലയിരുത്തുമ്പോൾ നല്ല സൂചനകളല്ല ലഭിക്കുന്നത്. അരുൺ ജെയ്റ്റിലിക്ക് ശേഷം അടുത്ത ധനകാര്യമന്ത്രിയായ നിർമല സീതാരാമനിലേക്ക് വന്നപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിയുകയാണ്. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിലോ ധനകാര്യ മന്ത്രി എന്ന നിലയിലോ കഴിയുന്നതല്ല നിർമല സീതാരാമന്റെ പ്രവർത്തനം. ഒരു രാജ്യത്തെ സംബന്ധിച്ചും സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചും വളരെ സുപ്രധാന പങ്കാണ് ധനകാര്യ മന്ത്രിക്ക് ഉള്ളത്.
https://www.facebook.com/Malayalivartha