ആര്‍ബിഐ നിരക്ക് കുറച്ചിട്ടും വായ്പ പലിശ കുറയ്ക്കാതെ 70 ബാങ്കുകള്‍
ആര്‍ബിഐ നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാത്തത് 70 ബാങ്കുകള്‍. പൊതുമേഖലയിലെ 23 ബാങ്കുകളും ഇതില്‍ ഉള്‍പ്പെടും. എസ്ബിഐ ഉള്‍പ്പടെ നാല് പൊതുമേഖല ബാങ്കുളും സ്വകാര്യ മേഖലയിലെ 17 ബാങ്കുകളുമാണ് ഇതിനകം വായ്പാ നിരക്കുകളില്‍ കുറവ് വരുത്തിയത്.
കഴിഞ്ഞ ജനവരി 15നും മാര്‍ച്ച് നാലിനുമായി 0.25 ശതമാനം വീതമാണ് ആര്‍ബിഐ നിരക്ക് കുറച്ചത്. രണ്ട് തവണയായി നിരക്ക് കുറച്ചിട്ടും വാണിജ്യ ബാങ്കുകള്‍ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകാത്തതിനെ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന് വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha