ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്സ് 211 പോയന്റ് താഴ്ന്ന് 38,145ലും നിഫ്റ്റി 58 പോയന്റ് നഷ്ടത്തില്‍ 11275ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 211 പോയന്റ് താഴ്ന്ന് 38,145ലും നിഫ്റ്റി 58 പോയന്റ് നഷ്ടത്തില്‍ 11275ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1120 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 759 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്. 117 ഓഹരികള്‍ക്ക് മാറ്റമില്ല. യുപിഎല്‍, എംആന്‍ഡ്എം, എച്ച്സിഎല്‍ ടെക്, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഐടിസി, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
ഭാരതി ഇന്‍ഫ്രടെല്‍, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha