ചരിത്രത്തിലാദ്യമായി ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 1000 കോടി കടന്നു
ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 1005.75 കോടി രൂപയിലെത്തി. മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തെ സാമ്പത്തികഫലത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപത്തിലും വായ്പയിലും 40 ശതമാനം അധികവളര്‍ച്ച ബാങ്ക് നേടി. കിട്ടാക്കടം കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് മൂന്നിലൊന്ന് കുറയ്ക്കാനും സാധിച്ചു. ഓഹരി ഉടമകള്‍ക്ക് 110 ശതമാനം ഡിവിഡ് പ്രഖ്യാപിച്ചിട്ടുണ്ട്(രണ്ട് രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 2.20).
ബാങ്കിന്റെ ചരിത്രത്തിലാദ്യമായാണ് അറ്റാദായം 1000 കോടി കടക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 838.89 കോടിയായിരുന്നെങ്കില്‍ ഇത്തവണ അത് 1005.75 കോടി രൂപയായി. പ്രവര്‍ത്തനലാഭം 1480.39 കോടിയില്‍ നിന്ന് 1627.79 കോടി രൂപയിലെത്തി. 9.96 ശതമാനമാണ് വളര്‍ച്ച. മറ്റു വരുമാനങ്ങള്‍ 693.85 കോടിയില്‍ നിന്ന് 26.58 ശതമാനം വളര്‍ന്ന് 878.31 കോടിയിലുമെത്തി. പലിശയിനത്തിലുള്ള വരുമാനത്തില്‍ 6.81 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2228.61 കോടിയില്‍ നിന്ന് ഇത് 2380.41 കോടി രൂപയായാണ് വര്‍ധിച്ചത്.
https://www.facebook.com/Malayalivartha