രണ്ടുദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനുശേഷം ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്സ് 251.61 പോയന്റ് നേട്ടത്തില്‍ 39,051.24ലിലും നിഫ്റ്റി 66.60 പോയന്റ് താഴ്ന്ന് 11,537.90ലാണ് വ്യാപാരം
രണ്ടുദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനുശേഷം ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 251.61 പോയന്റ് നേട്ടത്തില്‍ 39,051.24ലിലും നിഫ്റ്റി 66.60 പോയന്റ് താഴ്ന്ന് 11,537.90ലാണ് വ്യാപാരം ആരംഭിച്ചത്.810 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 910 ഓഹരികള്‍ നഷ്ടത്തിലുമാണ്. 98 ഓഹരികള്‍ക്ക് മാറ്റമില്ല. ബാങ്ക് നിഫ്റ്റി ഒരുശതമാനത്തോളം താഴ്ന്നു. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ്.
ഒഎന്‍ജിസി, എച്ച്സിഎല്‍ടെക്, നെസ് ലെ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഐടിസി, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ് കോര്‍പ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha