ഏപ്രില്‍ മാസത്തില്‍ വാഹന വില്പനയില്‍ വന്‍വര്‍ധന
ഏപ്രില്‍ മാസത്തില്‍ യാത്രാ വാഹന വില്പനയില്‍ 19 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ വില്പനയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത്രയും വര്‍ധനവുണ്ടായത്.
നഗരപ്രദേശങ്ങളിലാണ് വില്പന കൂടിയത്. കഴിഞ്ഞമാസംമാത്രം മൊത്തം 1,86.197 യാത്രാ വാഹനങ്ങളാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1,56,419 ആയിരുന്നു വില്പന. വിവാഹ സീസണ്‍, ഇന്ധന വിലക്കുറവ്, വായ്പ ലഭ്യത തുടങ്ങിയവ വില്പന വര്‍ധനവിന് സഹായിച്ചതായി പറയുന്നു.
മാരുതിയുടെ വാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത്. 27 ശതമാനമാണ് വര്‍ധന. സിയാസ്, സെലേറിയോ, ഓള്‍ട്ടോ തുടങ്ങിയവ പുതിയ മോഡലുകള്‍ പുറത്തിറക്കിയതും മാരുതിക്ക് നേട്ടമായി.
https://www.facebook.com/Malayalivartha