ഓരോ മണിക്കൂറിലും 90 കോടി രൂപ വീതം; അംബാനിക്ക് ലോക്ഡൗണും കോറോണയും എല്ലാം കൊയ്ത്തു കാലം; തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷവും മുകേഷ് അംബാനി തന്നെ രാജ്യത്തെ ഏറ്റവും വലിയ ധനികന്‍; കോവിഡ് കാലത്തും അംബാനിയുടെ ബിസിനസ് കുതിച്ചുയരുന്നു
കോവിഡ് വ്യാപനവും ലോക്ഡൗണുമെല്ലാം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തന്നെ തകര്‍ത്തും. ജി.ഡി.പി നിരക്ക് നെഗറ്റീവ് 23 ലേക്ക് താഴേക്ക് ഇറങ്ങിയപ്പോള്‍ അതിനെ ദൈവത്തിന്റെ വിധിയെന്നും പറഞ്ഞ് ജനങ്ങളെ ആശ്വാസിപ്പിക്കനാണ് കേന്ദ്രധനമന്ത്രിയും കേന്ദ്ര സര്‍ക്കാരും ശ്രമിച്ചത്. ഈ നഷ്ടക്കണക്കുകള്‍ക്കിടയില്‍ ലോകം തന്നെ അത്ഭുതത്തോടെ നോക്കുന്ന ഒരു മുന്നേറ്റത്തിന്റെ ചരിത്രമാണ് മുകേഷ് അംബാനി സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ മുകേഷ് അംബാനി ലോക്ക്ഡൗണ്‍ തുടങ്ങിയതുമുതലുള്ള ദിവസങ്ങളില്‍ ഓരോമണിക്കൂറിലും ശരാശരി സമ്പാദിച്ചത് 90 കോടി രൂപ. തുടര്‍ച്ചയായി ഒമ്പതാമത്തെ വര്‍ഷമാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി അദ്ദേഹം തുടരുന്നത്. ഈവര്‍ഷത്തെ ആസ്തിയിലുണ്ടായ വര്‍ധന 2,77,000 കോടി രൂപയാണ്. ഇതോടെ മൊത്തം സമ്പത്ത് 6,58,000 കോടിയായി ഉയര്‍ന്നു. വെല്‍ത്ത് ഹൂറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2020ലാണ് ഇക്കാര്യമുളളത്.
ലോക്ക്ഡൗണ്‍ കാലയളവില്‍ മറ്റുകമ്പനകള്‍ അതിജീവനത്തിനുള്ള വഴികള്‍തേടുമ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ കടരഹിത കമ്പനിയാക്കുകയെന്ന ലക്ഷ്യം നേരത്തെ പൂര്‍ത്തീകരിക്കാന്‍ അംബാനിക്കുകഴിഞ്ഞു. 20 ബില്യണ്‍ ഡോളറാണ് ഈ കാലയളവില്‍ അദ്ദേഹം സമാഹരിച്ചത്. ഭാവിയില്‍ വളര്‍ച്ചാസാധ്യതകളുള്ള ടെക്, റീട്ടെയില്‍ എന്നീമേഖലകളിലേയ്ക്ക് ഇതിനകം മുകേഷ് അംബാനി ചുവടുമാറ്റിക്കഴിഞ്ഞു. ചൈനയിലെ ആലിബാബയെപ്പോലെ ഇകൊമേഴ്‌സ് മേഖല പിടിച്ചടക്കുകയാണ് അദ്ദേഹത്തിന്റെ അടുത്തലക്ഷ്യം. 1000 കോടിക്കുമുകളില്‍ ആസ്തിയുള്ളവര്‍ 828 പേരാണ് ഹൂറൂണ്‍ പട്ടികയിലുള്ളത്. അഞ്ചുവര്‍ഷത്തിനു മുമ്പുള്ളതിനേക്കാള്‍ മൂന്നിരട്ടിയാണ് വര്‍ധന.
https://www.facebook.com/Malayalivartha