വൊഡാഫോണ്‍ എംപെസ ആപ് അവതരിപ്പിച്ചു
എവിടെനിന്നും എപ്പോഴും മൊബൈല്‍ ഫോണിലൂടെ റീ-ചാര്‍ജിംഗ് സാധ്യമാക്കാനും ബില്ലുകള്‍ അടയ്ക്കാനും സഹായിക്കുന്ന പുതിയ എംപെസ ആപ് വൊഡാഫോണ്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ്, ഐഫോണ്‍, ബിബി, വിന്‍ഡോസ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ വൊഡാഫോണ്‍ വരിക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷനാണിത്. നെറ്റ് ബാങ്കിംഗ് അഥവാ ഡെബിറ്റ് കാര്‍ഡ് വഴി ഉപയോക്താക്കള്‍ക്ക് സൗജന്യമായി എംപെസ വാലറ്റ് ലോഡ് ചെയ്യാവുന്നതാണ്.
പുതിയ ഉപയോക്താക്കള്‍ക്ക് ഈ ആപ്പ് ഉപയോഗിച്ച് നടത്തുന്ന പേയ്മെന്റുകളുടെ അഞ്ചു ശതമാനം കാഷ് ബാക്ക് പ്രഖ്യാപിച്ചിട്ടുണ്ടെന്നും വൊഡാഫോണ്‍ ഇന്ത്യയുടെ എംപെസ വിഭാഗം മേധാവി പിറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha