ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു... സെന്‍സെക്സ് 27 പോയന്റ് നഷ്ടത്തില്‍ 37,946ലും നിഫ്റ്റി 10 പോയന്റ് താഴ്ന്ന് 11,212ലുമെത്തി
ഓഹരി സൂചികകളില്‍ നഷ്ടംതുടരുന്നു. നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് 27 പോയന്റ് നഷ്ടത്തില്‍ 37,946ലും നിഫ്റ്റി 10 പോയന്റ് താഴ്ന്ന് 11,212ലുമെത്തി. ബിഎസ്ഇയിലെ 490 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 353 ഓഹരികള്‍ നഷ്ടത്തിലുമാണ്. 48 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്.
ഒഎന്‍ജിസി, സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, ഐടിസി, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരകള്‍ നേട്ടത്തിലാണ്. ടൈറ്റാന്‍, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
"
https://www.facebook.com/Malayalivartha