കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റ് പുറത്തിറക്കി; 374.75 കോടി രൂപ ലാഭം; കഴിഞ്ഞ ആഴ്ച്ച ബാങ്കിന് 776 കോടിരൂപ അറ്റനഷ്ടം; പെട്ടന്ന് ലാഭത്തിലേക്ക്; എന്തോ പ്രശ്‌നമുണ്ട്; പ്രതിപക്ഷവും ചില തല്‍പരകക്ഷികളും കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റ് ലാഭം. ഇന്നും സംസ്ഥാന സര്‍ക്കാര്‍ ബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചു. ബാങ്ക് മാര്‍ച്ച് വരെയുള്ള നാല് മാസം കൊണ്ട് 374.75 കോടി ലാഭമുണ്ടാക്കിയതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ലയന സമയത്ത് 1150.75 കോടി നഷ്ടമായിരുന്ന സ്ഥാനത്ത് നിന്നാണ് ഈ മുന്നേറ്റം. ലയന ശേഷം 61,057 കോടിയുടെ നിക്ഷേപം ഉണ്ടായതായും മന്ത്രി പറഞ്ഞു. സഞ്ചിത നഷ്ടം കുറച്ചു കൊണ്ടുവരാനായത് നേട്ടമായി.
കേരള ബാങ്കിലെ നിക്ഷേപവും വായ്പയും വര്‍ധിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ നിക്ഷേപത്തില്‍ 1525.8 കോടിയും വായ്പ ഇനത്തില്‍ 2026.40 കോടിയും വര്‍ധിച്ചതായി സഹകരണ വകുപ്പ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷവും ചില തല്‍പരകക്ഷികളും കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
കഴിഞ്ഞ ആഴ്ച്ച റിസര്‍വ് ബാങ്ക് നിര്‍ദേശം പാലിക്കാന്‍ സര്‍ക്കാര്‍ 800 കോടിരൂപ നല്‍കണമെന്ന് കേരളബാങ്ക് ആവശ്യപ്പെട്ടിരുന്നു. ആര്‍.ബി.ഐ. നിര്‍ദേശിച്ച മൂലധനപര്യാപ്തത കൈവരിക്കാനാണിത്. സര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഈ ബാധ്യതയും ഏറ്റെടുക്കേണ്ടിവരുന്നത്. ഇത്രയും തുക നബാര്‍ഡില്‍നിന്ന് വായ്പയെടുത്ത് നല്‍കണമെന്നാണ് കേരളബാങ്ക് ഭരണസമിതി ആവശ്യപ്പെട്ടത്. മൂലധന പര്യാപ്തത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഗ്രാന്റായോ ഓഹരിയായോ പണം നല്‍കണമെന്ന വ്യവസ്ഥയോടെയാണ് കേരളബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്.
2019-20 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ചുള്ള മൂലധനശേഷി കൂട്ടാനാണ് 800 കോടി നല്‍കേണ്ടത്. മൂലധനപര്യാപ്തത (സി.ആര്‍.എ.ആര്‍.) ഒമ്പത് ശതമാനവും നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ.) അഞ്ചുശതമാനത്തില്‍ കുറവുമായിരിക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. കേരളബാങ്കിന്റെ മൂലധന പര്യാപ്തത 7.30 ശതമാനവും അറ്റനിഷ്‌ക്രിയ ആസ്തി 11.79 ശതമാനവുമാണ്. ബാങ്ക് 776 കോടിരൂപ അറ്റനഷ്ടത്തിലുമാണെന്നുമായിരുന്ന കണക്കുകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബാലന്‍സ് ഷീറ്റില്‍ ലാഭം.
https://www.facebook.com/Malayalivartha