ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്ന നിലവാരത്തില്‍
ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 20 മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലെത്തി. വ്യാഴാഴ്ച ഡോളറൊന്നിന് 64.24 രൂപ എന്ന നിലയിലായിരുന്നു രൂപയുടെ വ്യാപാരം. ബുധനാഴ്ചത്തേക്കാള്‍ 70 പൈസ കുറവ്. ഒരവസരത്തില്‍ ഡോളറിനെതിരെ രൂപ 64.28 വരെ എത്തിയിരുന്നു.
ഓഹരി വിപണിയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വില്പന തുടരുകയാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ മേലുള്ള കുറഞ്ഞ പകരം നികുതിയെ കുറിച്ചുള്ള ആശങ്കയാണ് ഇതിനു കാരണം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില വീപ്പയ്ക്ക് 69 ഡോളറിലെത്തിയതും ഇന്ത്യന്‍ കമ്പനികളുടെ മോശം പ്രവര്‍ത്തന ഫലവും വീഴ്ചയ്ക്ക് ആക്കം കൂട്ടുന്നു. വ്യാഴാഴ്ച സെന്‍സെക്‌സ് 118 പോയിന്റും നിഫ്റ്റി 39 പോയിന്റും ഇടിഞ്ഞു. സെന്‍സെക്‌സ് 26,599ലും നിഫ്റ്റി 8,057ലുമാണ് ക്ലോസ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha