ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു... 386.55 പോയന്റ് നേട്ടത്തിലാണ് സെന്‍സെക്സില്‍ വ്യാപാരം ആരംഭിച്ചത്
ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 40,000 തിരിച്ചുപിടിച്ചു. നിഫ്റ്റിയാകട്ടെ 11,850 നിലവാരത്തിലുമെത്തി.386.55 പോയന്റ് നേട്ടത്തിലാണ് സെന്‍സെക്സില്‍ വ്യാപാരം ആരംഭിച്ചത്. സൂചിക 40,265.50 പോയന്റിലേയ്ക്ക് ഉയര്‍ന്നു. നിഫ്റ്റി 110.60 പോന്റ് നേട്ടത്തില്‍ 11,849.50ലേയ്ക്കുമെത്തി. ബിഎസ്ഇയിലെ 725 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 235 ഓഹരികള്‍ നഷ്ടത്തിലുമാണ്.
45 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഐടി സൂചിക നാലുശതമാനത്തോളം ഉയര്‍ന്നു. ലോഹം, വാഹനം, ബാങ്ക് സൂചികകളും നേട്ടത്തിലാണ്. ടിസിഎസ്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
"
https://www.facebook.com/Malayalivartha