ലോക ഭക്ഷ്യവിലനില അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍
ലോകത്ത് ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായതായി ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ്.എ.ഒ.) റിപ്പോര്‍ട്ട്. ഏപ്രിലിലാണ് വില താഴ്ന്നത്.
2010 ജൂണിനുശേഷം ആദ്യമായാണ് ഭക്ഷ്യവിലനിലവാരം ഇത്രയും താഴുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, പാലുത്പന്നങ്ങള്‍, പഞ്ചസാര തുടങ്ങിയവയുടെ വില നിലവാരം പരിശോധിച്ചാണ് വില സൂചിക നിശ്ചയിച്ചത്. മാര്‍ച്ച് മാസത്തിലെ വിലനിലവാരത്തേക്കാള്‍ 1.2 ശതമാനം വില കുറവാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോളവ്യാപകമായ ഉത്പാദന വര്‍ധന, ഡോളറിന്റെ തിരിച്ചുവരവ്, ഇന്ധനവിലക്കുറവ് എന്നിവയാണ് വിലനിലവാരം കുറയാനുള്ള പ്രധാന കാരണമായി പറയുന്നത്. 2014 ഏപ്രില്‍ മുതലാണ് ഭക്ഷ്യവില നിലവാരത്തില്‍ ക്രമാനുഗതമായ കുറവ് സംഭവിച്ചു തുടങ്ങിയത്. മാംസവിലയില്‍ മാത്രമാണ് ഇക്കാലയളവില്‍ വര്‍ധന രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha