റിയല്‍ എസ്‌റ്റേറ്റ് നിയന്ത്രണ അതോറിറ്റികള്‍ നിലവില്‍ വന്നു
റിയല്‍എസ്‌റ്റേറ്റ് മേഖലയുടെ നിയന്ത്രണത്തിനായുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അംഗീകാരമായി. സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പുവെച്ചതോടെയാണ് റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയും അപ്പലേറ്റ് ട്രിബ്യൂണലും യാഥാര്‍ത്ഥ്യമായത്. റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റി പ്രൊമോട്ടര്‍മാരുടെയും വാങ്ങുന്നവരുടെയും പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കും.
അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ വില്പനയോ പരസ്യമോ അനുവദിക്കില്ല. ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക, ഐ.ടി.കെട്ടിടങ്ങള്‍ക്ക് അതോറിറ്റിയെ മറികടക്കാനാകില്ല എന്നും അതോറിട്ടി സംബന്ധിച്ച നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. 25 സെന്റില്‍ കുറഞ്ഞ സ്ഥലത്തെ നിര്‍മ്മാണ കൈമാറ്റങ്ങളെ നിയന്ത്രിക്കാന്‍ അതോറിറ്റിക്ക് അധികാരമില്ല. റിയല്‍എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ അപ്പീല്‍ ഘടകമാണ് റിയല്‍ എസ്‌റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍. അതോറിറ്റി തീരുമാനത്തിനെതിരെ പരാതിക്കാരുടെ അപ്പീല്‍ പരിഗണിക്കാന്‍ ട്രിബ്യൂണലിന് അധികാരമുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അംഗീകാരത്തോടെ ഹൈക്കോടതി ജഡ്ജി അധ്യക്ഷനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത രണ്ട് അംഗങ്ങളുമാണ് ട്രിബ്യൂണലിന്റെ ഘടന. 1983ലെ കേരള അപ്പാര്‍ട്ട്‌മെന്റ് ഓണര്‍ഷിപ്പ് ആക്ട് പിന്‍വലിച്ചാണ് പുതിയ സംവിധാനത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയത്.
https://www.facebook.com/Malayalivartha