ഹൃദയശസ്ത്രക്രിയാ മുറിയില്‍ സൗരോര്‍ജത്തെ ഉപയോഗപ്പെടുത്തി കൊണ്ട് നിംസ് അവതരിപ്പിച്ച പരിസ്ഥിതി സൗഹൃദ മാതൃകയ്ക്ക് യുഎന്‍ അംഗീകാരം
ഹൃദയശസ്ത്രക്രിയാ മുറിയില്‍ സൗരോര്‍ജത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് നെയ്യാറ്റിന്‍കരയിലെ നിംസ് ആസ്പത്രി അവതരിപ്പിച്ച പരിസ്ഥിതി സൗഹൃദ മാതൃകയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. ന്യൂയോര്‍ക്കില്‍ മെയ് 18 മുതല്‍ 23 വരെ നടക്കുന്ന രണ്ടാമത് യു.എന്‍. സസ്‌റ്റൈനബിള്‍ എനര്‍ജി ഫോര്‍ ഓള്‍ കോണ്‍ഫറന്‍സില്‍ ഇതിന്റെ വിശദാംശങ്ങള്‍ അവതരിപ്പിക്കാന്‍ നിംസ് മാനേജിങ് ഡയറക്ടര്‍ എം.എസ്. ഫസല്‍ ഖാന് ക്ഷണം ലഭിച്ചു.
സൗരോര്‍ജം ഉപയോഗിച്ചുള്ള ഹൃദയശസ്ത്രക്രിയ നിംസിലെ കാത്ത് ലാബില്‍ വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. \'മിത്ര സംയോഗ\' എന്ന് പേരിട്ട ഈ ദൗത്യം ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായരുടെ മേല്‍നോട്ടത്തിലാണ് പൂര്‍ത്തിയായത്. വോള്‍ട്ടേജ് ലഭ്യത കുറഞ്ഞ സ്ഥലങ്ങളിലെ ആസ്പത്രികള്‍ക്ക് അനുയോജ്യമാണ് സൗരോര്‍ജ ഉപയോഗം. ബാറ്ററികള്‍ ഉപയോഗിക്കുന്നതുമൂലം ശസ്ത്രക്രിയാ മുറിയില്‍ ഉണ്ടായേക്കാവുന്ന രാസ മലിനീകരണവും ഒഴിവാക്കാനാകും. നിംസില്‍ കാത്ത് ലാബിന് മാത്രമായുള്ള സൗരോര്‍ജ പ്ലാന്റില്‍നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. ഏഷ്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha