ഓഹരി വിപണിയില്‍ മുന്നേറ്റം... നിഫ്റ്റി 11,750ന് മുകളിലെത്തി, 306 പോയന്റാണ് സെന്‍സെക്സിലെ നേട്ടം
ഓഹരി വിപണിയില്‍ മുന്നേറ്റം. നിഫ്റ്റി 11,750ന് മുകളിലെത്തി. 306 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. 40,063ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 91 പോയന്റ് നേട്ടത്തില്‍ 11,760ലുമെത്തി. ബിഎസ്ഇയിലെ 667 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 192 ഓഹരികള്‍ നഷ്ടത്തിലുമാണ്. 39 ഓഹരികള്‍ക്ക് മാറ്റമില്ല.
ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ്, ആക്സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്സി, ഒഎന്‍ജിസി, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. സണ്‍ ഫാര്‍മ, മാരുതി സുസുകി, റിലയന്‍സ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha