സംസ്ഥാനത്ത് ഇന്നു സ്വര്‍ണ വിലയില്‍ മാറ്റമില്ല... പവന് 38,080 രൂപ
സംസ്ഥാനത്ത് ഇന്നു സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് 280 രൂപ വര്‍ധിച്ചാണ് ഈ നിലവാരത്തിലെത്തിയത്. അന്താരാഷ്ട്ര സ്വര്‍ണ വില 1,900 ഡോളറിനടുത്തു തുടരുകയാണ്.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് അന്താരാഷ്ട്ര വില സര്‍വകാല റിക്കാര്‍ഡായ 2,080 ഡോളറല് എത്തിയശേഷം 220 ഡോളര്‍ കുറഞ്ഞ് 1,860 വരെ എത്തിയിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു സ്വര്‍ണം. യുഎസ് പ്രസിഡന്റ് തെരഞ്ഞടുപ്പ് ഫലം സ്വര്‍ണ വിലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണു വിലയിരുത്തല്‍.
ട്രംപ് വിജയിച്ചാല്‍ സ്വര്‍ണ വില 100 ഡോളര്‍ വരെ വര്‍ധിച്ചേക്കാമെന്നും ബൈഡനാണെങ്കില്‍ ചാഞ്ചാട്ടം തുടരുമെന്ന പ്രവചനങ്ങളാണുമാണു വരുന്നത്.ഇന്ത്യയില്‍ ദീപാവലി സീസണായതിനാല്‍ വില്പന കൂടുന്നുണ്ട്.
"
https://www.facebook.com/Malayalivartha