ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് 41,440ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തില്‍ 12152ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് 41,440ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തില്‍ 12152ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1152 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 537 ഓഹരികള്‍ നഷ്ടത്തിലുമാണ്. 82 ഓഹരികള്‍ക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, റിലയന്‍സ്, യുപിഎല്‍, എന്‍ടിപിസി, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, ഐഷര്‍ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐഒസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, നെസ് ലെ, ഇന്‍ഡസിന്റ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ഗെയില്‍, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha