നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകളില്‍ നഷ്ടം. സെന്‍സെക്സ് 146 പോയന്റ് താഴ്ന്ന് 43,447ലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തില്‍ 12714ലുമാണ് വ്യാപാരം
നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകളില്‍ നഷ്ടം. സെന്‍സെക്സ് 146 പോയന്റ് താഴ്ന്ന് 43,447ലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തില്‍ 12714ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1018 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 709 ഓഹരികള്‍ നഷ്ടത്തിലുമാണ്.
87 ഓഹരികള്‍ക്ക് മാറ്റമില്ല. ദീപാവലിയോടനുബന്ധിച്ച് മെഗാ സാമ്പത്തിക പാക്കേജ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ വിപണി തിരിച്ചുകയറിയേക്കും.ഹിന്‍ഡാല്‍കോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഫോസിസ്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, വിപ്രോ, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്, ബ്രിട്ടാനിയ, ഗെയില്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐഒസി, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha