നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 111 പോയന്റ് നഷ്ടത്തില്‍ 43,841ലും നിഫ്റ്റി 30 പോയന്റ് താഴ്ന്ന് 12,843ലുമാണ് വ്യാപാരം ആരംഭിച്ചത്
നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 111 പോയന്റ് നഷ്ടത്തില്‍ 43,841ലും നിഫ്റ്റി 30 പോയന്റ് താഴ്ന്ന് 12,843ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 549 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 420 ഓഹരികള്‍ നഷ്ടത്തിലുമാണ്. 72 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. മൊറട്ടോറിയം പ്രഖ്യാപിച്ചതിനെതുടര്‍ന്ന് ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി 20ശതമാനം കൂപ്പുകുത്തി.
അദാനി പോര്‍ട്സ്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, പവര്‍ഗ്രിഡ് കോര്‍പ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, സിപ്ല, ബജാജ് ഫിനാന്‍സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
"
https://www.facebook.com/Malayalivartha