ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 284 പോയന്റ് നഷ്ടത്തില്‍ 43,895ലും നിഫ്റ്റി 76 പോയന്റ് താഴ്ന്ന് 12,862ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 284 പോയന്റ് നഷ്ടത്തില്‍ 43,895ലും നിഫ്റ്റി 76 പോയന്റ് താഴ്ന്ന് 12,862ലുമാണ് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇയിലെ 483 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 642 ഓഹരികള്‍ നഷ്ടത്തിലുമാണ്. 77 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്.
ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഫിന്‍സര്‍വ്, ബിപിസിഎല്‍, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, സിപ്ല, ബ്രിട്ടാനിയ, മാരുതി സുസുകി, എന്‍ടിപിസി, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
https://www.facebook.com/Malayalivartha