സ്വര്‍ണം ഇറക്കുമതി 78 ശതമാനം കൂടി
രാജ്യത്തേക്കുള്ള സ്വര്‍ണം ഇറക്കുമതിയില്‍ വീണ്ടും കുതിപ്പ്. ഏപ്രിലില്‍ 313 കോടി ഡോളറിന്റെ സ്വര്‍ണമാണ് ഇന്ത്യയിലേക്കെത്തിയത്. ഇറക്കുമതി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 78.33 ശതമാനം വര്‍ധിച്ചു. വില കുറഞ്ഞതും റിസര്‍വ് ബാങ്ക് ഇറക്കുമതി നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതുമാണ് ഇറക്കുമതി കൂടാന്‍ കാരണം.
സ്വര്‍ണം ഇറക്കുമതിയിലെ വര്‍ധനയാണ് കറന്റ് അക്കൗണ്ട് കമ്മിയില്‍ ഏറ്റവുമധികം ഭീഷണിയുണ്ടാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കറന്റ് അക്കൗണ്ട് കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 1.9 ശതമാനമായി കുറഞ്ഞിരുന്നു. കറന്റ് അക്കണ്ട് കമ്മി ആശ്വാസകരമായതിനാലാണ് റിസര്‍വ് ബാങ്ക് ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.
മാര്‍ച്ചില്‍ സ്വര്‍ണം ഇറക്കുമതി 94 ശതമാനം ഉയര്‍ന്നിരുന്നു. 498 കോടി ഡോളറിന്റെ സ്വര്‍ണമാണ് മാര്‍ച്ചില്‍ രാജ്യത്തേക്കെത്തിയത്. സ്വര്‍ണം ഇറക്കുമതി കൂടിവരുന്നത് കറന്റ് അക്കൗണ്ട് കമ്മിയില്‍ വീണ്ടും ഭീഷണിയാകുമോയെന്ന ആശങ്കയുണ്ടായിട്ടുണ്ട്. സ്വര്‍ണം ഇറക്കുമതി വര്‍ധിക്കുന്നത് വ്യാപാരക്കമ്മി കൂടാനും ഇടയാക്കും. ഏപ്രിലില്‍ വ്യാപാരക്കമ്മി 1100 കോടി ഡോളറായി ഉയരാന്‍ കാരണം ഇറക്കുമതി കൂടിയതാണ്. തൊട്ടു മുന്‍വര്‍ഷം ഇതേ സമയത്തെ വ്യാപാരക്കമ്മി 1000 കോടി ഡോളറിന്റേതായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha