രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവ്....
രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില കൂടി. ഇന്നലെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 32 പൈസ വര്‍ദ്ധിച്ച് 83.21 രൂപയായി. 37 പൈസ ഉയര്‍ന്ന് 76.28 രൂപയാണ് ഡീസലിന്.രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകൂട്ടി; വര്‍ദ്ധനവ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം സെപ്തംബര്‍ 22 മുതല്‍ പെട്രോളിനും ഒക്ടോബര്‍ രണ്ടുമുതല്‍ ഡീസലിനും വിലമാറ്റമില്ലായിരുന്നു.
അന്താരാഷ്ട്ര ക്രൂഡോയില്‍ വില, ഡോളറിനെതിരെ രൂപയുടെ മൂല്യം എന്നിവ കണക്കിലെടുത്താണ് ഇന്നലെ പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ വില ഉയര്‍ത്തിയത്. കൊവിഡ് കാലത്തെ ഡിമാന്‍ഡില്ലായ്മ മൂലം ഏറെക്കാലം കുറഞ്ഞനിരക്കില്‍ തുടര്‍ന്ന രാജ്യാന്തര ക്രൂഡ് വില കൂടിത്തുടങ്ങിയിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബ്രെന്റ് ക്രൂഡാണ് ഇന്ത്യ വാങ്ങുന്നത്. ഇതിന്റെ രാജ്യാന്തരവില ഒക്ടോബര്‍ 30ന് ബാരലിന് 37.94 ഡോളറായിരുന്നു. ഇന്നലെ 44.70 ഡോളര്‍. ഇന്ത്യ വാങ്ങുന്ന വില ഇന്നലെ 43.79 ഡോളറാണ്. ഒക്ടോബര്‍ 30ന് 37.01 ഡോളറായിരുന്നു.പെട്രോള്‍/ഡീസല്‍ വിലതിരുവനന്തപുരം പെട്രോള്‍ : 83.21 (+0.32) ഡീസല്‍ : 76.28 (+0.37).
https://www.facebook.com/Malayalivartha