കുട്ടികളുടെ ഭാവി സുരക്ഷിതം, കുട്ടികള്‍ക്കായി പുതിയ പോളിസിയുമായി എല്‍ഐസി, ജീവന്‍ തരുണ്‍ എന്ന പേരിലാണ് എല്‍ഐസി പുതിയ പദ്ധതി പുറത്തിറക്കിയത്
കുട്ടികള്‍ക്കായി പുതിയ പദ്ധതിയുമായി എല്‍ഐസി. കുട്ടികള്‍ക്ക് തികച്ചും സുരക്ഷിതമായ പദ്ധതിയാണ് ഇത്തവണ എല്‍ഐസി പുറത്തിറക്കിയിരിക്കുന്നത്. ജീവന്‍ തരുണ്‍\' എന്ന പേരിലാണ് കുട്ടികള്‍ക്കായി പുതിയ പദ്ധതി പുറത്തിറക്കിയിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം മുതലായ ആവശ്യങ്ങള്‍ക്കുതകുംവിധം കാലാവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രീതിയില്‍ രൂപകല്‍പന ചെയ്ത, ബോണസോടു കൂടിയ പദ്ധതിയാണിത്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുപോലെ ഉപയോഗ പ്രദമാകുന്ന പദ്ധതിയാണിത്.
നിശ്ചിത കാലയളവിലേക്കുള്ള അതിജീവനാനുകൂല്യങ്ങളോടൊപ്പം പോളിസി കാലയളവില്‍ കുട്ടിക്ക് ഇന്‍ഷുറന്‍സ് സംരക്ഷണവും നല്‍കുന്നു. 90 ദിവസം മുതല്‍ പന്ത്രണ്ടു വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കു വേണ്ടി മാതാപിതാക്കള്‍ക്കോ ?അവരുടെ മാതാപിതാക്കള്‍ക്കോ ഈ പദ്ധതി തുടങ്ങാം. കുട്ടിയുടെ ഇരുപതാമത്തെ വയസില്‍ പ്രീമിയം അടവ് പൂര്‍ത്തിയാവുകയും 20 വയസു മുതല്‍ 24 വയസുവരെ കാലയളവില്‍ ഇന്‍ഷുറന്‍സ് തുകയുടെ 5% മുതല്‍ 15% വരെ ഓരോ വര്‍ഷവും മണി ബാക്കായി ലഭ്യമാവുകയും ചെയ്യുന്നു. ബാക്കി തുക 25ാം വയസില്‍ ഒരുമിച്ച് ലഭിക്കും. ഏറ്റവും കുറഞ്ഞ സം അഷ്വേര്‍ഡ് 75,000 രൂപയാണ്. എല്‍ഐസി ദക്ഷിണ മേഖലാ പരിധിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 21.41 ലക്ഷം പോളിസികളുടെ വില്‍പന.
ഇവയുടെ പ്രീമിയം ഇനത്തില്‍ 3050 കോടി രൂപ നേടിയെന്നും സോണല്‍ മാനേജര്‍ ടി. സിദ്ധാര്‍ഥന്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ 17.55 ലക്ഷം പോളിസികളുടെ ക്ലെയിം ഇനത്തില്‍ 3340 കോടി രൂപ വിതരണം ചെയ്തു. തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളും പുതുച്ചേരി, ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശങ്ങളുമാണ് എല്‍ഐസി ദക്ഷിണ മേഖലയുടെ പരിധിയില്‍ വരുന്നത്. ഇടപാടുകള്‍ നിലച്ചു നിര്‍ജീവമായിരുന്ന 20 ലക്ഷം പോളിസികള്‍ കഴിഞ്ഞ വര്‍ഷം പുനരുജ്ജീവിപ്പിച്ചു. ഇവയില്‍ നിന്ന് 1530 കോടി രൂപ പ്രീമിയം ഇനത്തില്‍ സമാഹരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha