രാജ്യത്തെ മൊബൈല്‍ ഫോണ്‍ വില്പന താഴേയ്ക്ക്
20 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി രാജ്യത്തെ മൊബൈല്‍ ഫോണ്‍ വില്പന താഴേയ്ക്ക്. 2015 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 14.5ശതമാനം താഴ്ചയാണ് വില്പനയിലുണ്ടായതെന്ന് സൈബര്‍ മീഡിയ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നു. 2014ലെ നാലാം പാദത്തില്‍ 6.2 കോടി ഹാന്‍ഡ് സെറ്റുകളാണ് വിറ്റുപോയത്. എന്നാല്‍ 2015 ആദ്യ പാദത്തിലാകട്ടെ ഇത് 5.3 കോടിയായി കുറഞ്ഞു.
സ്മാര്‍ട്ട് ഫോണുകളുടെ വില്പനയില്‍ 7.14 ശതമാനവും ഫീച്ചര്‍ ഫോണുകളുടെ വില്പനയില്‍ 18.3 ശതമാനവുമാണ് ഇടിവുണ്ടായത്. വിപണി വിഹിതത്തില്‍ സാംസങിന് തന്നെയാണ് ഒന്നാം സ്ഥാനം. രണ്ടാംസ്ഥാനം മൈക്രോമാക്‌സിനും മൂന്നാംസ്ഥാനം മൈക്രോസോഫ്റ്റിനുമാണ്.
വിപണി വിഹിതത്തില്‍ സാംസങിന് വളര്‍ച്ചയാണുണ്ടായത്. 2014 അവസാന പാദത്തില്‍ 23.7ശതമാനമായിരുന്ന വില്പന 2015 ആദ്യ പാദത്തില്‍ 27.9 ശതമാനമായി ഉയര്‍ന്നു. അതേസമയം, മൈക്രോമാക്‌സിന്റെ വിഹിതത്തില്‍ കുറവുണ്ടായതായും സൈബര്‍ മീഡിയയുടെ പഠനംപറയുന്നു. സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തില്‍ 17.8ശതമാനത്തില്‍നിന്ന് 16.2 ശതമാനമായാണ് വില്പന കുറഞ്ഞത്.
https://www.facebook.com/Malayalivartha