ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 113 പോയന്റ് ഉയര്‍ന്ന് 43,941ലും നിഫ്റ്റി 33 പോയന്റ് നേട്ടത്തില്‍ 12,892ലുമാണ് വ്യാപാരം
കഴിഞ്ഞ ദിവസത്തെ നഷ്ടത്തില്‍ നിന്നുയര്‍ന്ന് സൂചികകള്‍. സെന്‍സെക്സ് 113 പോയന്റ് ഉയര്‍ന്ന് 43,941ലും നിഫ്റ്റി 33 പോയന്റ് നേട്ടത്തില്‍ 12,892ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 707 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 271 ഓഹരികള്‍ നഷ്ടത്തിലുമാണ്. 52 ഓഹരികള്‍ക്ക് മാറ്റമില്ല.
ബജാജ് ഓട്ടോ, ഗ്രാസിം, എല്‍ആന്‍ഡ്ടി, സിപ്ല, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാന്‍ കമ്പനി, ടാറ്റ സ്റ്റീല്‍, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, ഇന്‍ഫോസിസ്, മാരുതി സുസുകി, ഒഎന്‍ജിസി, ബജാജ് ഫിനാന്‍സ്, ബിപിസിഎല്‍, ടെക് മഹീന്ദ്ര, ഐഒസി, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ് കോര്‍പ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha