സ്വകാര്യ വാഹനങ്ങളെ ടോളില്‍നിന്ന് ഒഴിവാക്കിയേക്കും
സ്വകാര്യ വാഹനങ്ങളെ അതത് ജില്ലകളിലെ ഹൈവേകളില്‍ ടോള്‍ നല്‍കുന്നതില്‍നിന്ന് ഒഴിവാക്കിയേക്കും. ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
ടോള്‍ പ്ലാസകള്‍ ഒഴിവാക്കി ഇലക്ട്രോണിക് സംവിധാനമുപയോഗിച്ച് പണംപിരിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഇതുവഴി 88,000 കോടി രൂപ ലാഭിക്കാനാകുമെന്നാണ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ഓഫ് ഇന്ത്യയും കൊല്‍ക്കത്ത ഐഐഎമ്മും നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
സ്വകാര്യ വാഹനങ്ങളെ ടോളില്‍നിന്ന് ഒഴിവാക്കുന്നത് വാണിജ്യ വാഹനങ്ങളുടെ ടോള്‍നിരക്ക് വര്ധനയ്ക്കിടയാക്കുമെന്ന് വിമര്‍ശനവുമുയര്‍ന്നിട്ടുണ്ട്. അതേസമയം, ഗതാഗത മന്ത്രാലയത്തില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം മൊത്തം ടോള്‍ വരുമാനത്തില്‍ 14 ശതമാനം മാത്രമാണ് സ്വകാര്യ വാഹനങ്ങളില്‍നിന്ന് ലഭിക്കുന്നത്. 2013 ലെ കണക്കുപ്രകാരം മൊത്തം 11,400 കോടി ലഭിച്ചതില്‍ സ്വകാര്യ വാഹനങ്ങളുടെ വിഹിതം 1,600 കോടി രൂപമാത്രമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha