പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് 52 പുതിയ വീമാനത്താവളങ്ങള്‍ക്ക് കേന്ദ്രാനുമതി
രാജ്യത്ത് പുതിയ അമ്പത് ആഭ്യന്തര വീമാനത്താവളങ്ങള്‍ക്കും, രണ്ട് അന്തര്‍ദേശീയ വീമാനത്താവളങ്ങള്‍ക്കും കേന്ദ്രം അംഗീകാരം നല്‍കി. പൊതു-സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും ഇത്. കണ്ണൂരടക്കമുള്ള എട്ട് പരിസ്ഥിതി സൗഹാര്‍ദ്ദ എയര്‍പോര്‍ട്ടുകള്‍ ഈ വര്‍ഷം തന്നെ കൈമാറും.
വീമാനത്താവളങ്ങളെ കൂടാതെ റെയില്‍,തുറമുഖം,വൈദ്യുതി എന്നീ മേഖലകളിലും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കും. ഇതിലൂടെ ഒരു ലക്ഷം കോടിയുടെ നിക്ഷേപമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. 30,000 കോടിയുടെ മുംബൈ റെയില്‍ കോറിഡോര്‍, 20000 കോടിരൂപയുടെ അന്തര്‍ ദേശീയ വീമാനത്താവളങ്ങള്‍,40,000 കോടി രൂപയുടെ വൈദ്യുതി പദ്ധതി എന്നിവയടക്കമാണ് ഒരു ലക്ഷം കോടിയുടെ നിക്ഷേപം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha