ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 179 പോയന്റ് നഷ്ടത്തില്‍ 45,924ലിലും നിഫ്റ്റി 58 പോയന്റ് താഴ്ന്ന് 13,471ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 179 പോയന്റ് നഷ്ടത്തില്‍ 45,924ലിലും നിഫ്റ്റി 58 പോയന്റ് താഴ്ന്ന് 13,471ലുമാണ് വ്യാപാരം. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. മികച്ച ഉയരത്തിലെത്തിയ ഓഹരികള്‍ വിറ്റ് നിക്ഷേപകര്‍ ലാഭോമെടുക്കാന്‍ തുടങ്ങിയതും സൂചികകളെ ബാധിച്ചു. ബിഎസ്ഇയിലെ 660 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 677 ഓഹരികള്‍ നഷ്ടത്തിലുമാണ്. 86 ഓഹരികള്‍ക്ക് മാറ്റമില്ല.
മാരുതി സുസുകി, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, എന്‍ടിപിസി, എല്‍ആന്‍ഡ്ടി, ടൈറ്റാന്‍, നെസ് ലെ, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
"
https://www.facebook.com/Malayalivartha