സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 320 രൂപകൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പവന് 320 രൂപകൂടി 36,960 രൂപയായി. ഗ്രാമിനാകട്ടെ 40 രൂപ വര്‍ധിച്ച് 4620 രൂപയുമായി. ചൊവാഴ്ച 36,640 രൂപയായിരുന്നു പവന്. ആഗോള വിപണിയിലെ വിലവര്‍ധനവാണ് രാജ്യത്തും വിലകൂടാനിടയാക്കിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 1,852.01 ഡോളര്‍ നിലവാരത്തിലാണ്. കഴിഞ്ഞ വ്യാപരദിനത്തില്‍ 1.4ശതമാനമാണ് വിലവര്‍ധിച്ചത്.
കോമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 49,571 രൂപയാണ് വില. ഡോളര്‍ സൂചികയിലെ തളര്‍ച്ചയാണ് സ്വര്‍ണം നേട്ടമാക്കിയത്.
"
https://www.facebook.com/Malayalivartha