ഓഹരി വിപണി... സെന്‍സെക്സ് 8 പോയന്റ് താഴ്ന്ന് 46,658ലും നിഫ്റ്റി ഒരു പോയന്റ് നേട്ടത്തില്‍ 13,683ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ സെന്‍സെക്സ് 8 പോയന്റ് താഴ്ന്ന് 46,658ലും നിഫ്റ്റി ഒരു പോയന്റ് നേട്ടത്തില്‍ 13,683ലുമാണ് വ്യാപാരം ആരംഭിച്ചത്. കോവിഡ് വാക്സിന് സംബന്ധിച്ച റിപ്പോര്‍ട്ടുകളും തൊഴില്‍മേഖല സ്ഥിരതയാര്‍ജിക്കുന്നതുവരെ പലിശ നിരക്കില്‍ മാറ്റംവരുത്തേണ്ടെന്ന യുഎസ് ഫെഡ് റിസര്‍വിന്റെ തീരുമാനവുമാകും വിപണിയെ സ്വാധീനിക്കുക. ബിഎസ്ഇയിലെ 910 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 390 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 60 ഓഹരികള്‍ക്ക് മാറ്റമില്ല.
ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, അള്‍ട്രടെക് സിമെന്റ്, റിലയന്‍സ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, എന്‍ടിപിസി, എല്‍ആന്‍ഡ്ടി, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
L
https://www.facebook.com/Malayalivartha