വിതരണം കാര്യക്ഷമമാക്കാന്‍ തപാല്‍ വകുപ്പിന്റെ \'നെറ്റ്‌വര്‍ക്ക് ഡിവൈസ്\'
തപാല്‍ വിതരണം കാര്യക്ഷമമാക്കാന്‍ പോസ്റ്റ് മാന്‍മാരെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനം തപാല്‍ വകുപ്പ് നടപ്പാക്കുന്നു.
ഗ്രാമീണ മേഖലയിലെ 1.3 ലക്ഷം പോസ്റ്റമാന്മാര്‍ക്ക് മൊബൈല്‍ ഫോണ്‍ പോലെ കയ്യില്‍ കൊണ്ടുനടക്കാവുന്ന ഉപകരണം നല്‍കും. 1,370 കോടി രൂപയുടേതാണ് പദ്ധതി.
പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഘടകഭാഗങ്ങള്‍ ലഭിക്കാതിരുന്നത് ഉപകരണത്തിന്റെ നിര്‍മാണം വൈകാനിടയാക്കി. പ്രമുഖ ഐടി കമ്പനികളായ എച്ച്പി, വിപ്രോ തുടങ്ങിയവയാണ് സംവിധാനമൊരുക്കുന്നത്.
സൗരോര്‍ജം ഉപയോഗിച്ച് ചാര്‍ജ് ചെയ്യാവുന്ന ഉപകരണത്തില്‍ ആധാര്‍ നമ്പറിന്റെ സഹായത്തോടെ ബയോ മെട്രിക് സംവിധാനമുപയോഗിച്ച് വ്യക്തിവിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിയും. തത്സമയം റസീറ്റ് നല്‍കുന്നതിനും സംവിധാനമുണ്ട്. തപാല്‍ ഉരുപ്പടി വൈകുന്നതും നഷ്ടപ്പെടുന്നതും തടായാന്‍ സംവിധാനം ഉപകരിക്കുമെന്നാണ് പോസ്റ്റല്‍ വകുപ്പിന്റെ കണക്കുകൂട്ടല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha