ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 174 പോയന്റ് നഷ്ടത്തില്‍ 46,786ലും നിഫ്റ്റി 56 പോയന്റ് താഴ്ന്ന് 13,704ലിലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 174 പോയന്റ് നഷ്ടത്തില്‍ 46,786ലും നിഫ്റ്റി 56 പോയന്റ് താഴ്ന്ന് 13,704ലിലുമാണ് വ്യാപാരം തുടങ്ങിയത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.
കോവിഡ് വ്യാപനത്തെതുടര്‍ന്ന് ബ്രിട്ടന് ഉള്‍പ്പെടുയള്ള രാജ്യങ്ങള്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് സൂചികകളെ ബാധിച്ചത്.
ബിഎസ്ഇയിലെ 648 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 837 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്. 79 ഓഹരികള്‍ക്ക് മാറ്റമില്ല.
ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, നെസ് ലെ, മാരുതി സുസുകി, അള്‍ട്രടെക് സിമെന്റ്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടിസിഎസ്, ബജാജ് ഫിന്‍സര്‍വ്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
https://www.facebook.com/Malayalivartha