ഓഹരി സൂചികകളില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 166 പോയന്റ് ഉയര്‍ന്ന് 45,719ലും നിഫ്റ്റി 51 പോയന്റ് നേട്ടത്തില്‍ 13,379ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 166 പോയന്റ് ഉയര്‍ന്ന് 45,719ലും നിഫ്റ്റി 51 പോയന്റ് നേട്ടത്തില്‍ 13,379ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 855 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 638 ഓഹരികള്‍ നഷ്ടത്തിലുമാണ്.
65 ഓഹരികള്‍ക്ക് മാറ്റമില്ല.എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, എന്‍ടിപിസി, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ടിസിഎസ്, നെസ് ലെ, ഐടിസി, സണ്‍ ഫാര്‍മ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലും ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
എല്ലാ വിഭാഗം സൂചികകളും നേട്ടത്തിലാണെങ്കിലും അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ വിപണി രണ്ടാം ദിനവും തകര്‍ച്ച നേരിടാനാണ് സാധ്യത.
"
https://www.facebook.com/Malayalivartha