ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍... സെന്‍സെക്സ് 90 പോയന്റ് താഴ്ന്ന് 47,510ലും നിഫ്റ്റി 26 പോയന്റ് നഷ്ടത്തില്‍ 13,908ലുമാണ് വ്യാപാരം
തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍. സെന്‍സെക്സ് 90 പോയന്റ് താഴ്ന്ന് 47,510ലും നിഫ്റ്റി 26 പോയന്റ് നഷ്ടത്തില്‍ 13,908ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 817 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1074 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.
87 ഓഹരികള്‍ക്ക് മാറ്റമില്ല. വിപണി ഉയര്‍ന്ന നിലവാരത്തിലായതിനാല്‍ നിക്ഷേപകര്‍ കരുതലെടുത്തതാണ് പ്രധാനകാരണം. ആഗോള വിപണികളിലും ഇതുപ്രകടമാണ്. എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, സിപ്ല, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഗെയില്‍, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
"
https://www.facebook.com/Malayalivartha