ചെറുകിട കച്ചവടക്കാര്‍ക്ക് ഗൂഗിള്‍ മൈ ബിസിനസ് ആപ്പ്
രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ക്ക് ഉത്പന്നങ്ങള്‍ വില്പന നടത്താന്‍ സഹായിക്കുന്നതിന് ഗൂഗിള്‍ മൊബൈല്‍ ആപ്പ് അവതരിപ്പിക്കും. രണ്ട് കോടി ചെറുകിട കച്ചവടക്കാരെ ഉള്‍പ്പെടുത്തിയാണ് 2017 ഓടെ ഇകൊമേഴ്‌സ് രംഗത്ത് ആപ്പ് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നത്.
ഗൂഗിള്‍ മൈ ബിസിനസ് ആപ്പ് വഴി സ്ഥാപനത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍, വീഡിയോ, ഫോട്ടോ തുടങ്ങിയവ എന്നിവ കാണാം. ഇംഗ്ലീഷിലും ഹിന്ദിയിലും വിവരണം ഉണ്ടാകും. വെബ് സൈറ്റ് നിര്‍മിക്കുന്നതിനുള്ള മുതല്‍മുടക്കാതെതന്നെ കച്ചവടക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് ആപ്പില്‍ അംഗമാകാം.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ള രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 50 കോടി കവിയുമെന്നാണ് വിലയിരുത്തല്‍. ഇകൊമേഴ്‌സ് ഭീമന്മാരുടെ മുന്നില്‍ ചെറുകിട കച്ചവടക്കാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ മൊബൈല്‍ ആപ്പ് സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha