നേട്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 183 പോയന്റ് താഴ്ന്ന് 47,993ലും നിഫ്റ്റി 56 പോയന്റ് നഷ്ടത്തില്‍ 14,076ലുമാണ് വ്യാപാരം
നേട്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 183 പോയന്റ് താഴ്ന്ന് 47,993ലും നിഫ്റ്റി 56 പോയന്റ് നഷ്ടത്തില്‍ 14,076ലുമാണ് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇയിലെ 581 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1022 ഓഹരികള്‍ നഷ്ടത്തിലുമാണ്. 56 ഓഹരികള്‍ക്ക് മാറ്റമില്ല.
ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. പൊതുമേഖല ബാങ്ക്, ലോഹം എന്നീ സൂചികകളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടൈറ്റാന്‍, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
"
https://www.facebook.com/Malayalivartha